ലോക പുകയില വർജ്ജന ദിനത്തോടനുബന്ധിച്ച് ഇന്നലെ മലബാർ മെഡിക്കൽ കോളേജ് കാമ്പസ്സിലെ ശ്രീ ആഞ്ജനേയ ഡെന്റൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ഉള്ളിയേരി ബസ്സ്റ്റാൻഡ് പരിസരത്ത് ബോധവത്കരണ, രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി, ഓറൽ മെഡിസിൻ & റേഡിയോളജി, ഓറൽ & മാക്സിലോ ഫേഷ്യൽപാത്തോളജി എന്നീ വിഭാഗങ്ങളുടെ മേൽനോട്ടത്തിൽ നടന്ന ക്യാമ്പിൽ പുകയില ഉപയോഗം മൂലം ഉണ്ടാവുന്ന കാൻസറിന്റെയും , മറ്റു ദന്തരോഗങ്ങളുടെയും നിർണയവും ബോധവത്കരണവും നടത്തി. പത്തോളം ഡോക്ടർമാരും ഡെന്റൽ വിദ്യാർത്ഥികളും പങ്കെടുത്ത ക്യാമ്പിന് , ഡോ സുദീപ് സി ബി, ഡോ ജോസഫ് ജോണി എന്നിവർ നേതൃത്വം നൽകി. അറുനൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ പുകയില ഉപയോഗത്തിനെതിരെയുള്ള ലഘുലേഘയും വിതരണം ചെയ്തു.