പല്ലിനുള്ളിലെ ഞരമ്പും രക്തക്കുഴലും (പൾപ്പ്) അണുബാധയേറ്റ് കേടാകുമ്പോൾ, പല്ല് പറിക്കാതെ സംരക്ഷിക്കാനുള്ള ചികിത്സയാണ് റൂട്ട് കനാൽ. SAIDS ഡെന്റൽ ഹോസ്പിറ്റലിൽ സീനിയർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ റൂട്ട് കനാൽ ചികിത്സ Rs. 1,400 മുതൽ ആരംഭിക്കുന്നു. കൺസൾട്ടേഷൻ സൗജന്യം.
എപ്പോഴാണ് റൂട്ട് കനാൽ വേണ്ടി വരുന്നത്?
- രാത്രിയിൽ കൂടുന്ന ശക്തമായ പല്ലുവേദന
- ചൂട് അല്ലെങ്കിൽ തണുപ്പ് തട്ടിയാൽ മാറാത്ത വേദന
- മോണ്ണയിലോ മുഖത്തോ വീക്കം, പഴുപ്പ്
- പല്ലിന് നിറം മാറുക
- ആഴത്തിലുള്ള പോട് എക്സ്-റേയിൽ ഞരമ്പിൽ എത്തിയതായി കാണുക
ചികിത്സ എങ്ങനെ?
- എക്സ്-റേ എടുത്ത് കേടിന്റെ ആഴം പരിശോധിക്കുന്നു.
- പല്ല് മരവിപ്പിക്കുന്നു (ലോക്കൽ അനസ്തേഷ്യ).
- കേടായ പൾപ്പ് നീക്കം ചെയ്ത് കനാലുകൾ വൃത്തിയാക്കുന്നു.
- കനാലുകൾ പ്രത്യേക മെറ്റീരിയൽ കൊണ്ട് അടയ്ക്കുന്നു.
- പല്ലിന് ബലം കിട്ടാൻ മിക്കപ്പോഴും ക്രൗൺ (ക്യാപ്പ്) ഇടുന്നു.
വേദനയുണ്ടോ?
ഇല്ല. മരവിപ്പിച്ചാണ് ചെയ്യുന്നത്. ചികിത്സയ്ക്ക് ശേഷം ഒന്നോ രണ്ടോ ദിവസം ചെറിയ വേദന ഉണ്ടാകാം; ഡോക്ടർ തരുന്ന മരുന്ന് കൊണ്ട് മാറും. പല്ലുവേദന മാറ്റാനാണ് റൂട്ട് കനാൽ.
SAIDS-ൽ ചെലവ്
- കൺസൾട്ടേഷൻ: സൗജന്യം
- റൂട്ട് കനാൽ: Rs. 1,400 മുതൽ
- ഒറ്റ സിറ്റിംഗ് റൂട്ട് കനാൽ: Rs. 2,000
- വീണ്ടും റൂട്ട് കനാൽ (Re-RCT): Rs. 3,000
- ക്രൗൺ: Rs. 1,000 മുതൽ
SAIDS ഒരു ടീച്ചിംഗ് ഡെന്റൽ ഹോസ്പിറ്റലാണ്. കോളേജിന്റെ വരുമാനം വിദ്യാഭ്യാസത്തിൽ നിന്നായതുകൊണ്ട് ചികിത്സ മെറ്റീരിയൽ ചെലവിനോട് അടുത്ത നിരക്കിലാണ്. കൊയിലാണ്ടി, വടകര, പേരാമ്പ്ര, ബാലുശ്ശേരി ഭാഗത്തുനിന്ന് ധാരാളം രോഗികൾ ഇവിടെ വരുന്നുണ്ട്.
സാധാരണ സംശയങ്ങൾ
റൂട്ട് കനാൽ ചെയ്ത പല്ല് എത്ര കാലം നിൽക്കും?
ക്രൗൺ ഇട്ട് ശരിയായി സംരക്ഷിച്ചാൽ വർഷങ്ങളോളം നിൽക്കും.
പല്ല് പറിക്കുന്നതാണോ റൂട്ട് കനാൽ ആണോ നല്ലത്?
സ്വന്തം പല്ല് സംരക്ഷിക്കാൻ കഴിയുമെങ്കിൽ അതാണ് നല്ലത്; പറിച്ച പല്ലിന് പകരം ഇംപ്ലാന്റോ ബ്രിഡ്ജോ വേണ്ടിവരും.
ആരാണ് ചികിത്സ ചെയ്യുന്നത്?
ഇത് രോഗിക്ക് തിരഞ്ഞെടുക്കാം. സീനിയർ ഡോക്ടർ നേരിട്ട് ചെയ്യണമെങ്കിൽ അങ്ങനെ ചെയ്യാം. അല്ലെങ്കിൽ സീനിയർ ഡോക്ടർമാരുടെ കൃത്യമായ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ ചെയ്യും; അതിന് ചെലവ് അൽപം കുറവാണ്. രണ്ടിലും ഒരേ ഗുണനിലവാരമുള്ള മെറ്റീരിയലാണ് ഉപയോഗിക്കുന്നത്. വിദ്യാർത്ഥികളുടെ ഫീസ് കോളേജിന്റെ വരുമാനത്തിൽ ഉള്ളതുകൊണ്ടാണ് നിരക്ക് കുറച്ചു നിൽത്താൻ കഴിയുന്നത്.
ബുക്കിംഗ്: +91 7510500043, +91 8606730213 · WhatsApp +91 95443 93383. OPD: തിങ്കൾ – ശനി, രാവിലെ 8:30 – വൈകുന്നേരം 3:00. SAIDS ഡെന്റൽ ഹോസ്പിറ്റൽ, MMC കാമ്പസ്, മോടക്കല്ലൂർ, അതോളി, കോഴിക്കോട്.







